ഉത്സവ സീസണ് പടിവാതിലില് എത്തി നില്ക്കെ രാജ്യത്തെ പ്രമുഖ മ്യൂച്വല് ഫണ്ട് ഹൗസുകള് ഗോള്ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടുകളിലെ പുതിയ നിക്ഷേപങ്ങള്ക്ക് താല്ക്കാലിക നിയന്ത്രണം ഏര്പ്പെടുത്തി. ഇന്നു (ഒക്ടോബര് 16) മുതല് പ്രാബല്യത്തില് വന്ന ഈ നിയന്ത്രണം അനുസരിച്ച് പുതിയ ലംപ്സം നിക്ഷേപങ്ങളും പുതിയ സിസ്റ്റമാറ്റിക് ഇന്വെസ്റ്റ്മെന്റ് പ്ലാനുകളും സ്വീകരിക്കില്ല. ഈ നിയന്ത്രണങ്ങള് പുതിയ നിക്ഷേപകര്ക്ക് മാത്രമാണ് ബാധകം. നിലവിലുള്ള എസ്ഐപി, എസ്ടിപി തവണകള് തടസമില്ലാതെ തുടരും. കൂടാതെ, നിക്ഷേപകര്ക്ക് പണം പിന്വലിക്കുന്നതിനോ സ്വിച്ച്-ഔട്ട് ചെയ്യുന്നതിനോ യാതൊരു തടസവുമുണ്ടാകില്ല. കൂടാതെ, ഫിസിക്കല് ഗോള്ഡ് വാങ്ങുന്നതിനോ നേരിട്ട് ഗോള്ഡ് ഇടിഎഫുകളില് നിക്ഷേപിക്കുന്നതിനോ ഈ വിലക്ക് ബാധകമല്ലെന്നും ഫണ്ട് ഹൗസുകള് വ്യക്തമാക്കുന്നു. ഉത്സവ സീസണില് ഇടിഎഫുകളിലേക്ക് വന്തോതില് പണമൊഴുകാന് സാധ്യതയുള്ളതിനാലാണ് സെബി മുന്കരുതല് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്ട്ടുകള്.
ഗോള്ഡ് ഇടിഎഫ് നിക്ഷേപങ്ങള്ക്ക് താല്ക്കാലിക നിയന്ത്രണം
