നടന് സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്രൈം 302’ എന്ന സിനിമയുടെ ട്രെയിലര് റിലീസ് ചെയ്തു. ഓരോ അപകടത്തിനും പിന്നില് ഒരു രഹസ്യവും ഓരോ രഹസ്യത്തിനും പിന്നില് ഒരു പ്രതികാരവും ഉണ്ടാവുമെന്ന് കാണിക്കുന്ന തരത്തിലാണ് ട്രെയിലര് ഒരുക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ സജീര് സൈനുദ്ദീന് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര് 23ന് തിയറ്ററുകളില് എത്തും. പൊലീസ് ക്രൈം ഇന്വെസ്റ്റിഗേഷന് ത്രില്ലറായാണ് ക്രൈം 302 ഒരുക്കിയിരിക്കുന്നത്. നടന് സിദ്ദിഖിന് പുറമെ സാജു നവോദയ, ഡ്രാക്കുള സുധീര്, ദിനേശ് പണിക്കര്, ജസീല പര്വീണ്, നിധിക്കുട്ടി, ഷിഫാന, രാജന് ഞ്ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയവരും ചിത്രത്തില് അഭിനയിക്കുന്നുണ്ട്.
സിദ്ദിഖ് കേന്ദ്രകഥാപാത്രമായ ‘ക്രൈം 302’ ട്രെയിലര്
