ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും, മാളികപ്പൂറം മേൽശാന്തിയായി ആയാടത്ത് ഇല്ലത്ത് നിന്നുള്ള എ ദാമോദരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. വലിയ പ്രതീക്ഷയാണ് ഇത്തവണ ഉണ്ടായിരുന്നതെന്ന് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു. സാമ്പത്തികമായുള്ള ഇച്ഛയോടെ യാതൊന്നും ചെയ്യില്ലെന്നും തനിക്ക് ജീവിക്കാൻ ഭഗവാൻ ആവശ്യത്തിന് എല്ലാം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗുരുനാഥന്‍റെ അനുഗ്രഹം, സജ്ജനങ്ങളുടെ പ്രാർത്ഥന, സഹപ്രവർത്തകരുടെ പ്രോത്സാഹനവുമാണ് ഈ ഭഗവൽ പ്രസാദത്തിന് കാരണമെന്ന് മാളികപ്പൂറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ ദാമോദരൻ നമ്പൂതിരി പറഞ്ഞു. ശബരിമല – മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുൻനനേയും അനശ്വര എം രഞ്ജിതിനെയും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ ചുമതലപ്പെടുത്തിയിരുന്നു.
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി
