പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ച് വിടാനുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ശുപാർശക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പോകുന്ന പോക്കിൽ ഒരു നിയമ വിരുദ്ധ നീക്കം കൂടി നടത്തിയെന്നും, ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനാ പ്രകാരമാണ്, സുപ്രീംകോടതി അന്വേഷണം നടത്തിയ ശേഷമേ രാഷ്ട്രപതിക്ക് ഇടപെടാൻ വ്യവസ്ഥയുള്ളുവെന്നും രാഷ്ട്രീയ വിരോധം വച്ച് പിഎസ്എസിയെ തകർക്കാനാണ് നീക്കമെന്നും പിണറായി ആരോപിച്ചു. പിഎസ്സി പ്രവർത്തനം പ്രശംസനീയമാണ്, കഴിഞ്ഞ പത്ത് വർഷം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയെന്നും പിണറായി പറഞ്ഞു. ഗവര്‍ണ്ണര്‍മാര്‍ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ എന്നും അദ്ധേഹം ചോദിച്ചു
ഗവർണറുടെ ശുപാർശക്കെതിരെ പിണറായി വിജയൻ
