ഡിസംബറിലും ഫെബ്രുവരിയിലും നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കും. അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന വര്‍ധനയും ഉയരുന്ന പണപ്പെരുപ്പവും കാരണം റിപ്പോ 6.25 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയാണെങ്കില്‍ ഏപ്രിലില്‍ വീണ്ടുമൊരു വര്‍ധനകൂടി ഉണ്ടായേക്കാം. നാലു വര്‍ഷത്തിനുശേഷം ഒക്ടോബറില്‍ റിപ്പോ കാല്‍ ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ നിരക്ക് 5.50 ശതമാനമായി. നിലവില്‍ ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 105-110 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബറിലെ പണനയ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് തുടര്‍ച്ചയായ നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത ചര്‍ച്ചയായത്.
റിപ്പോനിരക്ക് ഇനിയും ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക്
