നിര്‍മിതബുദ്ധി ഉപയോഗിച്ച് ഒരാളുടെ ശബ്ദം അനുകരിച്ച് പണം തട്ടുന്ന രീതിയായ എഐ വോയ്സ് ക്ലോണിങ് തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ പോലീസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോകള്‍, ശബ്ദ സന്ദേശങ്ങള്‍ തുടങ്ങിയവയില്‍നിന്ന് ലഭിക്കുന്ന ശബ്ദ സാമ്പിളുകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ക്ക് ഒരാളുടെ ശബ്ദത്തിന് സമാനമായ ശബ്ദം സൃഷ്ടിക്കാന്‍ സാധിച്ചേക്കാം. പരിചയമുള്ളയാളുടെ ശബ്ദത്തില്‍ പണം ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് കാള്‍ വന്ന നമ്പറില്‍ തന്നെ തിരിച്ചു വിളിക്കാതെ ആ വ്യക്തിയുടെ കുടുംബാംഗങ്ങളോടോ അല്ലെങ്കില്‍ സുഹൃത്തുക്കളോടോ വിവരം അന്വേഷിക്കുക. പണം അയയ്ക്കുന്നതിന് മുമ്പ് വീഡിയോ കോള്‍ ചെയ്യുക. പണം നഷ്ടപ്പെട്ടാല്‍ ഉടന്‍ ബാങ്കിനെ ബന്ധപ്പെടുക. 1930 എന്ന ഹെല്പ്ലൈന് നമ്പറില്‍ വിളിക്കാം. സൈബര്‍ ക്രൈം പോര്‍ട്ടലായ cybercrime.gov.in വഴിയും പരാതി നല്‍കാം.
