കീര്‍ത്തി സുരേഷ്, മിഷ്കിന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ എസ് വിജയ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സത്യവാന് സാവിത്രി’ റിലീസിനൊരുങ്ങുകയാണ്. നവംബര്‍ 20 മുതലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കോടതി മുറിയും കേസ് വിസ്താരവുമൊക്കെ മുഖ്യ പശ്ചാത്തലമാവുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്റെയും മിഷ്കിന്റെയും കഥാപാത്രങ്ങള്‍ അഭിഭാഷകരാണ്. മിഷ്കിന് പേരു കേട്ട അഭിഭാഷകനും കീര്‍ത്തി സുരേഷ് ഈ മേഖലയില്‍ പേരെടുക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു നവാഗതയുമാണ്. കോടതി മുറികള്‍ പശ്ചാത്തലമാവുന്ന ചിത്രമാണെങ്കിലും ഇവിടെ ചില്ലറ നര്‍മ്മത്തിനും സ്കോപ്പ് ഉണ്ട്. ചാരുകേഷ്, ബാല ശരവണന്, ശില്പ മഞ്ജുനാഥ് എന്നിവര്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
