പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പ് രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ ശുപാർശ. പി.എസ്.സി അംഗങ്ങൾക്ക് ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നും പൊതുഭരണ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്
ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾക്കായി മുഖ്യമന്ത്രി വി.ഡി സതീശന്‍റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് സഹായത്തിനായി 011 23747079, 9310443880 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിലെ വണ്ടിപ്പെരിയാർ സത്രത്തിൽ ഇത്തവണ ഭക്തർക്ക് വിരിവെക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല. പകരം വണ്ടിപ്പെരിയാർ വാളാർഡിയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ കേരള – തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിൽ തീരുമാനമായി.
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പൊലീസിന് സന്ദേശം. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നൽകി വിട്ടയക്കും
കാർട്ടൺ ഇന്ത്യ അലയൻസ് എംഡി മുഹമ്മദ് ആസിഫിൻ്റേതെന്ന പേരിൽ, പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചതായി വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്. എന്നാൽ ശബ്ദം തൻ്റേതല്ലെന്ന് കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു.
നിസാരമെന്ന് കരുതി നമ്മൾ ഒഴിവാക്കുന്ന ചെറിയ അശ്രദ്ധകൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് കേരള മോട്ടോർ വാഹന വകുപ്പ്. തിരക്കേറിയ റോഡിന്‍റെ നടുവിൽ വാഹനങ്ങൾ നിർത്തിയിട്ട് സൗഹൃദ സംഭാഷണങ്ങളിൽ മുഴുകുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡിയുടെ മുന്നറിയിപ്പ്.
ചേരാനല്ലൂരിൽ കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അഡിഷണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരനെതിരെ കേസെടുത്ത് പൊലീസ്. ബിഎൻഎസ് 281, 106 (1) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്.
പൈക്കളങ്ങാടിയില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അഞ്ച് കുട്ടികള്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിര്‍ബന്ധമായും നല്‍കേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു. ജാമ്യ അപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞശേഷമാകും കുടുംബത്തിന്‍റെ മൊഴി എടുക്കുക. മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയിൽ തെളിഞ്ഞു.
ന്യൂമോണിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന മാരക വിഷപദാര്‍ത്ഥം കോശങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതില്‍ ശരീരം സ്വയം നടത്തുന്ന കോശസംരക്ഷണ പ്രക്രിയയ്ക്ക് പങ്കുണ്ടെന്ന് പുതിയ കണ്ടെത്തല്‍. ബ്രിക്-ആര്‍ജിസിബി ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന പഠനത്തിന് പിന്നില്‍.
തിരുവനന്തപുരം മൃഗശാലയിൽ ആൺകുരങ്ങിന് ജന്മം നൽകിയതിന് പിന്നാലെ പ്രസവ സംബന്ധമായ സങ്കീർണതകളെ തുടർന്ന് തള്ളക്കുരങ്ങ് ചത്തു. ഹനുമാൻ കുരങ്ങൻ കുഞ്ഞിന് സംരക്ഷണവുമായി പ്രത്യേക ദൗത്യസംഘം.
കോഴിക്കോട് ചേളന്നൂര്‍ സ്വദേശികളായ കോടോളി പറമ്പത്ത് ശ്രീലേഖ(52), മകള്‍ അനഘശ്രീ(20) എന്നിവരെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ബെംഗളൂരുവിലെ ബിസിനസുകാരനും ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതി പ്രസിഡണ്ടുമായ അജിത്താണ് ശ്രീലേഖയുടെ ഭര്‍ത്താവ്.
സെലിബ്രിറ്റി ഷെഫ് ദാമോദരൻ കോതണ്ഡരാമൻ അന്തരിച്ചു. 72 വയസായിരുന്നു. 2025ൽ പദ്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പാചക വിദഗ്ധൻ കൂടിയായിരുന്നു ഷെഫ് ദാമു.
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ
ഇന്ന് ആരാധക കൂട്ടായ്മ പ്രവർത്തകരുമായി തമിഴ് നടൻ ധനുഷ് കൂടിക്കാഴ്ച നടത്തും. തിരുനെൽവേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തു.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1, 2 ടെർമിനലുകൾ ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കും. വിമാനത്താവള അതോറിറ്റിയാണ് ഈ വിവരം അറിയിച്ചത്.
ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ കോഡ് രേഖപ്പെടുത്തിയ വളയവും ഉർദു കുറിപ്പും പാകിസ്ഥാൻ കറൻസിയുമായി സംശയാസ്പദമായ സാഹചര്യത്തിൽ പ്രാവിനെ കണ്ടെത്തി. സാംബയിലെ മാവാ എന്ന അതിർത്തി ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പ്രാവിനെ കണ്ടെത്തിയത്.
അരുണാചൽ പ്രദേശിൽ സിയാങ് അണക്കെട്ടിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസീഘട്ടിൽ പ്രവർത്തിക്കുന്ന എൻഎച്ച്പിസി ഓഫീസിനും പസീഘട്ട് പോലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടു.
ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ്‌ക്ലിക്കിനും അതിന്‍റെ സ്ഥാപക എഡിറ്റർ പ്രബീർ പുരകായസ്ഥയ്ക്കും എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ മുൻ ജഡ്ജി സഞ്ജയ് കിഷൻ കൗൾ. ജഡ്ജി നിയമനങ്ങളിൽ ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചിരുന്നുവെന്നാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിൻ്റെ വെളിപ്പെടുത്തൽ.
വ്യവസായ ചർച്ചയുടെ മറവിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിക്കാതെ കർണാടക സർക്കാർ. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും. വാരാണസിയിൽ നിർമ്മിച്ച പുതിയ വസ്ത്രനിർമാണ യൂണിറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് നമോ ഘട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ 94-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിങ്സ് ഓവർ ഗംഗാസ് വ്യോമപ്രദർശനത്തിൽ അദ്ദേഹം പങ്കെടുക്കും.
350 വർഷത്തിലധികം പഴക്കമുള്ള അപൂർവ്വമായൊരു ഭൂപടം കത്തി ഉപയോഗിച്ച് വെട്ടിമാറ്റി മോഷ്‌ടിച്ച സംഭവത്തിൽ 72 -കാരന് മൂന്ന് വർഷം തടവുശിക്ഷ. നാഷണൽ മാരിടൈം മ്യൂസിയത്തിലെ കാർഡ് ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഭൂപടമാണ് ഇയാൾ മോഷ്ടിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് ദുർമന്ത്രവാദം പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബർ സെല്ലുമായി ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.
വോട്ട് കൊള്ളയ്ക്കെതിരെയുള്ള രാംലീല മൈതാനിയിൽ നടക്കുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ പോരാട്ടത്തിൽ കർഷകരും യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
മദ്ധ്യാഹ്ന വാർത്തകൾ
