പമ്പ നിലയ്ക്കൽ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നവീകരണത്തിനായി പമ്പയിലെ റോഡ് പൊതുമരാമത്ത് വകുപ്പ് കുത്തിപ്പൊളിച്ചതാണ് കുരുക്കിന് കാരണം. പമ്പയിലേക്ക് വലിയ തോതിൽ തീർത്ഥാടക വാഹനങ്ങൾ കടന്നുവരുന്നതിനിടയാണ് പണി നടക്കുന്നത്. അറ്റകുറ്റപ്പണി വൈകിയതിനാൽ ദേവസ്വം ബോർഡിൻ്റെ പക്കൽ നിന്ന് സർക്കാർ ഏറ്റെടുത്ത് പൊതുമരാമത്ത് വിഭാഗത്തെ ഏൽപ്പിച്ച റോഡിലാണ് തുലാമാസ പൂജയ്ക്ക് നട തുറന്നതിനിടെയും പണി തുടരുന്നത്. കഴിഞ്ഞ 25 ദിവസം നട അടച്ച സമയം പൊതുമരാമത്ത് വകുപ്പ പണി നടത്താൻ തയ്യാറായിരുന്നില്ല. ജോലികൾ നേരത്തെ തീർക്കേണ്ടതായിരുന്നു എന്ന വിമർശനം ഉയർന്നിരുന്നു.
പമ്പ നിലയ്ക്കൽ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
