w 412h 232imgid 01m2hrgpbcsj80fcp21vdn92m1imgname m k stalin viral fever 1789450017132

എസ്. ഐ. ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഡി എം കെയുടെ പൂർണ്ണ പിന്തുണ. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി. എം. കെ എം. പിമാരുടെ യോഗത്തിലാണ് സി ജെ പിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. സിജെപിക്ക് പിന്തുണ നൽകുന്ന ഡിഎംകെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിൽ നിന്ന് അകലം പാലിക്കാനും തീരുമാനിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്.ഐ.ആർ റദ്ദാക്കുക, ബാലറ്റ് പേപ്പർ രീതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഇന്ന് ചേർന്ന ഡിഎംകെ യോഗം പ്രമേയത്തിലൂടെ ഉന്നയിച്ചു. വോട്ടർപട്ടിക പരിഷ്കരണത്തിൽ കോൺഗ്രസും ഭരണകക്ഷിയായ ടി.വി.കെയും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ഡിഎംകെ ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *