മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയില് വിമര്ശനവുമായി സി പി എം ജനറല് സെക്രട്ടറി എം എ ബേബി. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെയാണ് ഇഡി നടപടി എന്നാണ് എം എ ബേബിയുടെ വിമര്ശനം.
മാസപ്പടി കേസിൽ പിണറായിയുടെ വീട്ടിൽ ഇഡി സമൻസ് പതിപ്പിച്ചതിനെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ. അപമാനിക്കാനുള്ള ശ്രമമാണ് ഇഡി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് വേണ്ടിയാണ് ഇഡി പ്രവർത്തിക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി
വഖഫ് ബോർഡ് പുനഃസഘടന സ്റ്റേ ചെയ്യണമെന്നാണ് കെ എസ് ഹംസയുടെ ആവശ്യം. പുനഃസംഘടന നിയമപരമല്ലെന്നാണ് ഹര്ജിക്കാരന്റെ വാദം. ഹൈക്കോടതി നിർദേശം ഒഴിവുകൾ നികത്താനാണെന്നും അത് തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പുനഃസംഘടിപ്പിച്ചുവെന്നും ഹര്ജിയില് പറയുന്നു.
ഗുരുതര ജനിതക രോഗമായ സ്പൈനല് മസ്കുലര് അട്രോഫി (SMA) ബാധിച്ച കുട്ടികള്ക്ക് നല്കിവന്നിരുന്ന ജീവന്രക്ഷാ മരുന്ന് മാറ്റാനുള്ള സര്ക്കാര് തീരുമാനത്തിനെതിരെ രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കള് രംഗത്ത്. മരുന്ന് മാറ്റാനുള്ള തീരുമാനത്തിനെതിരെ ആശങ്കയറിച്ച് പിന്തുണ തേടി പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും രക്ഷിതാക്കള് സന്ദര്ശിച്ചു.
നെടുമ്പാശേരി മിനികൂപ്പർ അപകടത്തിൽ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചു. രക്തപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതാണ് അപകടകാരണമെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി തള്ളി.
സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനും വിലക്കുണ്ട്
കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് രാഘവൻ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന.
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് ശബരിമലയില് എത്തിച്ചേർന്നിട്ടുള്ളത്. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി ഡി സതീശൻ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. മൂന്ന് മണിയോടുകൂടിയാണ് മുഖ്യമന്ത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. അഞ്ച് മണിയോടെ സന്നിധാനത്തെത്തി.
കിഫ്ബിക്കെതിരായ വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളും വി ഡി സതീശന്റെ ആരോപണങ്ങളും മുൻ ധനമന്ത്രി തോമസ് ഐസക്ക് തള്ളി. കണ്ണൂരിൽ വ്യവസായ വികസനം ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുത്തതെന്നും അഞ്ചിരട്ടി വില നൽകിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി
വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും തരംതാഴ്ത്തിയ പി.ആർ വസന്തനെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. വി.എസ് പക്ഷക്കാരനായിരുന്ന പി.ആർ വസന്തൻ ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു. നവംബർ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം 2 ശതമാനം ഡി.എ / ഡി.ആർ കൂടി ലഭിക്കും. 96 കോടിയാണ് 2 ശതമാനം ഡി. എ / ഡി.ആർ അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്. ഡി എ 37 ശതമാനമാകും. ഉത്തരവ് പിന്നാലെ ഇറങ്ങും.
അങ്കിത ഭണ്ഡാരി കേസിൽ ദില്ലിയിൽ എൻഎസ്യുഐ പ്രതിഷേധം. ശനിയാഴ്ച വൈകിട്ട് എൻഎസ്യുഐ ജന്തർമന്തറിലേക്ക് നടത്തിയ മെഴുകുതിരി മാർച്ച് പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയാണ്.
ഒഡിഷയിലെ സർക്കാർ എൻജിനീയർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ. സംസ്ഥാന ജലവിഭവ വകുപ്പിലെ സൂപ്രണ്ടിങ് എൻജിനീയറായ പ്രസൻജിത്ത് ദാസി(34)നെയാണ് വിജിലൻസ് സംഘം പിന്തുടർന്ന് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്ന് 7.29 ലക്ഷം രൂപയും വാടകഫ്ളാറ്റിൽനിന്ന് 14.60 ലക്ഷം രൂപയും കണ്ടെടുത്തു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അമേരിക്ക പിന്മാറി. റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനുള്ള ഇളവ് പ്രഖ്യാപിച്ചു. വിലക്കയറ്റ ഭീഷണിക്കിടെ ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
എസ്. ഐ. ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഡി എം കെയുടെ പൂർണ്ണ പിന്തുണ. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി. എം. കെ എം. പിമാരുടെ യോഗത്തിലാണ് സി ജെ പിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
ജെഡിയു എംഎൽഎ അനന്ത് കുമാർ സിങ്ങിന്റെ പ്രസ്താവനയെച്ചൊല്ലി ബിഹാറിൽ വിവാദം. മുൻ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിന് വേണ്ടി താൻ ഒൻപതുപേരെ കൊലപ്പെടുത്തിയെന്ന അനന്ത് കുമാർ സിങ്ങിന്റെ പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ‘തിരംഗ യാത്ര’യിൽ പങ്കെടുക്കാനിറങ്ങവെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. കോടതിയിൽ ഹാജരാക്കിയ ദീപ്കെയെ കർശന ഉപാധികളോടെയാണ് ദില്ലി പൊലീസ് വിട്ടയച്ചത്.
ശ്വാസകോശ അർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പോപ്പ് ലിയോ പതിനാലാമന് ഇന്ന് ആശുപത്രി വിടും. പോപ്പ് ലിയോ ഞായറാഴ്ച പൊതുവേദിയില് ഏഞ്ചലസ് പ്രാര്ഥന നടത്തുമെന്ന് വത്തിക്കാന് അറിയിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.
