വഖഫ് ബോർഡ് പിരിച്ചുവിട്ട് എംസി മായിൻ ഹാജി ചെയർമാനായിട്ടുള്ള പുതിയ ബോർഡ് രൂപീകരിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ മുൻ ചെയർമാൻ കെ എസ് ഹംസ ഹൈക്കോടതിയെ സമീപിച്ചു. പുനഃസഘടന സ്റ്റേ ചെയ്യണമെന്നാണ് കെ എസ് ഹംസയുടെ ആവശ്യം. പുനഃസംഘടന നിയമപരമല്ലെന്നാണ് ഹര്ജിക്കാരന്റെ വാദം. ഹൈക്കോടതി നിർദേശം ഒഴിവുകൾ നികത്താനാണെന്നും അത് തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പുനഃസംഘടിപ്പിച്ചുവെന്നും ഹര്ജിയില് പറയുന്നു. ഹര്ജിയില് സ്പെഷ്യൽ സിറ്റിംഗ് ചേർന്ന് ഹൈക്കോടതി വാദം കേട്ടു.
വഖഫ് ബോർഡ് പിരിച്ചുവിട്ട് എംസി മായിൻ ഹാജി ചെയർമാനായിട്ടുള്ള പുതിയ ബോർഡ് രൂപീകരിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ മുൻ ചെയർമാൻ കെ എസ് ഹംസ ഹൈക്കോടതിയെ സമീപിച്ചു
