w 412h 232imgid 01m4teq8hzbhhzdb81wza6m6y5imgname mini cooper accident 1 1791889220159

നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിലെ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള ഉത്തരവിലെ വിവരങ്ങൾ പുറത്ത്. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച്ചയില്ലെന്നാണ് കോടതി ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളുമുണ്ട്. മറ്റ് 3 പ്രതികളും പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ചു. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും, തെളിവ് നശിപ്പിക്കും, ഒളിവിൽ പോകാനും സാധ്യതയുണ്ട്. അതിനാൽ ജാമ്യം നിഷേധിക്കുന്നുവെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഡിജിറ്റൽ ശേഖരിക്കാനുണ്ടെന്നും ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യത്തിൽ വിടാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *