മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെയാണ് ഇഡി നടപടി എന്നാണ് എം എ ബേബിയുടെ വിമര്‍ശനം. ഒരുപാട് കെട്ടിച്ചമച്ച ആരോപണങ്ങളെ അഭിമുഖീകരിച്ച നേതാവാണ് പിണറായി. ഇത് നേരിടാനും മറികടക്കാനും അദ്ദേഹത്തിനും സിപിഎമ്മിനും കഴിയും. നിയമപരമായും രാഷ്ട്രീയപരമായും ഇഡി നടപടിയെ അഭിമുഖീകരിക്കുമെന്നും എം എ ബേബി പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും ഇ ഡി എന്നാൽ ബിജെപി സർക്കാരിന്റെ ഒരു വിപുലീകൃത വിഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി
