8

നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ പുതിയ ട്രെയ്ലര്‍ പുറത്ത്. സാങ്കേതിക തികവാര്‍ന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്ന് 2 മിനിറ്റ് 23 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ സൂചന നല്‍കുന്നു. നവംബര്‍ 5-നാണ് ആദ്യ ഭാഗത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ദസറ മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കും. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. ശ്രീരാമനായി രണ്‍ബീര്‍ കപൂറും സീതാദേവിയായി സായ് പല്ലവിയും എത്തുമ്പോള്‍ രാവണനായി യഷ് വേഷമിടുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായും അരുണ്‍ ഗോവില്‍ ദശരഥ മഹാരാജാവായും രവി ദുബെ ലക്ഷ്മണനായും വിശ്വാമിത്ര മഹര്‍ഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാല്‍ കപൂറൂം ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്‌കര്‍ ജേതാവായ ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *