പ്ലേ സ്റ്റോറില് വ്യാജ വാട്സ്ആപ്പ് കണ്ടെത്തിയതായി റിപ്പോര്ട്ടുകള്. ഗൂഗിള് പ്ലേ സ്റ്റോറില് ആപ്പിന് അഞ്ച് ലക്ഷം ഡൗണ്ലോഡുകള് നടന്നതായുമാണ് റിപ്പോര്ട്ട്. ഔദ്യോഗിക മെസേജിങ് ആപ്പിന് മുകളിലായി, പണം നല്കി പ്രൊമോട്ട് ചെയ്യുന്ന ‘സ്പോണ്സേര്ഡ്’ വിഭാഗത്തിലാണ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ ആപ്പ് കണ്ടെത്തിയത്. ആന്ഡ്രോയിഡ് അതോറിറ്റി, ദി വെര്ജ് എന്നിവ ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. വിഷയത്തില് ഗൂഗിള് പ്രതികരിച്ചിരുന്നില്ലെന്നും റിപ്പോര്ട്ടില് പറയുന്നു. ‘വാട്സ്ആപ്പ് മെസഞ്ചര്’ എന്ന പേരിലാണ് ഈ ആപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ‘അഴാലി േഅലൈെേ മെഹഹൗ’ എന്ന പേരുള്ള ഒരു ഡെവലപ്പര് ആണ് ആപ്പ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ഡെവലപ്പര്ക്ക് പ്ലാറ്റ്ഫോമില് മറ്റ് ആപ്പുകളൊന്നും ഇല്ല. യഥാര്ത്ഥ ആപ്പിന്റെ ഐക്കണ്, സ്ക്രീന്ഷോട്ടുകള്, വിവരണം എന്നിവയോട് സാമ്യമുള്ള ഘടകങ്ങളാണ് വ്യാജ ആപ്പിലും ഉപയോഗിച്ചിരിക്കുന്നത്.
പ്ലേ സ്റ്റോറില് വ്യാജ വാട്സ്ആപ്പ് കണ്ടെത്തി
