ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരൻ നടത്തിയ വർഗീയ പരാമർശം, കേരളത്തിന് എതിരായ നോർത്ത് ഇന്ത്യൻ ലോബിയുടെ പ്രചാരമാണെന്ന് ഹൈബി ഈഡൻ എംപി. ലോകത്തിൽ കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി. ഇത് തകർക്കാനുള്ള ശ്രമമാണിത്. ഫോർട്ട്കൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും അമൃത് സിംഗ് ഡാരന് സുരക്ഷയിൽ ആശങ്ക വേണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. അതേസമയം എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആ വീഡിയോയുടെ പുറകെ നടക്കേണ്ട കാര്യമില്ല, പക്ഷേ ഇതിൽ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ച ർച്ച ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറിന്റെ വർഗീയ പരാമർശത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി
