കൊല്ലത്ത് നിന്ന് ആഴക്കടൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ ആക്രമിച്ചെന്ന് പരാതി. തമിഴ്നാട് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ ആക്രമിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കുളച്ചൽ തീരത്ത് നിന്ന് 60 നോട്ടിൽ മൈൽ അകലെയാണ് സംഭവം. വലകൾ, ജിപിഎസ് ഉപകരണങ്ങൾ തുടങ്ങിയ സാമഗ്രികൾ നശിപ്പിച്ചെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ശക്തികുളങ്ങര ഹാർബറിൽ നിന്ന് പോയ ബോട്ടുകൾ മടങ്ങി വരുന്നു.
കൊല്ലത്ത് നിന്ന് ആഴക്കടൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ ആക്രമിച്ചെന്ന് പരാതി
