അഗര്ബത്തിയുടെ പതിവ് ഉപയോഗം ശ്വാസകോശത്തിന് ഗുണകരമല്ലെന്ന് ശ്വാസകോശരോഗ വിദഗ്ധര്. അഗര്ബത്തികള് കത്തുമ്പോള് പുറത്തുവരുന്ന കാര്ബണ് മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാകുന്നു. ഒരു സിഗരറ്റ് വലിക്കുമ്പോള് ഉണ്ടാകുന്ന അതേ ദോഷഫലമാണ് ഒരു അഗര്ബത്തിയുടെ പുകയെന്ന് ഇവര് മുന്നറിയിപ്പ് നല്കുന്നു. അഗര്ബത്തികളിലെ പുക ഏറ്റവും കൂടുതല് ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുര്ബല ശ്വാസ കോശമോ ഉള്ളവരെ. അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗര്ബത്തിയുടെ പുക ശ്വസിക്കുന്നത് ദീര്ഘകാല ശ്വാസകോശ പ്രശ്നങ്ങള് ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി തുടങ്ങി ചിലപ്പോള് ശ്വാസ കോശ കാന്സറിന് തന്നെ കാരണമാകുമെന്നും വിദഗ്ധര് പറയുന്നു. ആരോഗ്യ പ്രശ്നങ്ങള് ലഘൂകരിക്കുന്നതിന് അഗര്ബത്തി ഉപയോഗിക്കുമ്പോള് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതു പോലെ വായു സഞ്ചാരം ഉള്ള മുറികളില് ഫാന് ഓണാക്കി ജനാലകള് തുറന്നിട്ട ശേഷം അഗര്ബത്തി കത്തിക്കുക.
അഗര്ബത്തി ഉപയോഗം ശ്വാസകോശത്തിന് ഗുണകരമല്ല
