pinarayi kifbi 3

കിഫ്‌ബിക്കെതിരായ വിദഗ്‌ധ സമിതി കണ്ടെത്തലുകളെയും മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആരോപണങ്ങളെയും വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. കണ്ണൂരിൽ ആവശ്യത്തിലധികം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണം ശരിയല്ലെന്ന് ഐസക്ക് വ്യക്തമാക്കി. കണ്ണൂരിന്‍റെ വികസന കാഴ്ചപ്പാട് മുൻനിർത്തിയാണ് ഭൂമി ഏറ്റെടുത്തത്. ദീർഘവീക്ഷണമില്ലാത്ത വിദഗ്‌ധ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. കണ്ണൂരിലെ ഭൂമി അഞ്ചിരട്ടി വില നൽകിയാണ് വാങ്ങിയതെന്ന സതീശന്‍റെ ആരോപണം ശരിയല്ലെന്നും ഐസക്ക് അഭിപ്രായപ്പെട്ടു. യു പി എ സർക്കാർ പാസാക്കിയ ഫെയർ കോംപൻസേഷൻ ആക്ട് പ്രകാരമാണ് പണം നൽകിയത്. ഏറ്റെടുത്ത ഭൂമിയിൽ ചെറിയ സ്ഥലം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന വിദഗ്ദ സമിതിയുടെ കണ്ടെത്തലിനെയും ഐസക്ക് വിമർശിച്ചു. ഏറ്റെടുത്ത മുഴുവൻ സ്ഥലത്തും പദ്ധതികൾ വരാൻ സമയം എടുക്കും. വ്യവസായം വന്നിട്ടല്ല ഭൂമി ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *