‘ഭാവിയില്‍ പറക്കുന്ന കാറുകള്‍ ഉണ്ടാകുമെന്ന് ഒടുവില്‍ തെളിഞ്ഞിരിക്കുന്നു’ എന്ന കുറിപ്പോടെ ഇലോണ്‍ മസ്കിന്റെ കമ്പനിയായ ടെസ്ലയുടെ പുതിയ റോഡ്സ്റ്റര്‍ സൂപ്പര്‍കാര്‍. ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പുത്തന്‍ രൂപകല്‍പ്പനയിലുള്ള ടെസ്ല റോഡ്സ്റ്റര്‍ തലകീഴായി ഓടുകയും കുറഞ്ഞ ദൂരം വായുവില്‍ പറക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പേസ്എക്സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ അദ്ഭുതം സാധ്യമാക്കിയത്. ടെക്സസില്‍ നടന്ന പ്രദര്‍ശനത്തില്‍ വലിയ വളഞ്ഞ റാമ്പിലൂടെ മുകളിലേക്ക് കയറിയ കാര്‍, അതിനുമുകളിലൂടെ തലകീഴായി സഞ്ചരിക്കുകയും, തുടര്‍ന്ന് കുറഞ്ഞ ദൂരം വായുവില്‍ പറന്ന് സുരക്ഷിതമായി താഴെയിറങ്ങുകയും ചെയ്തു. സ്പേസ്എക്സ് വികസിപ്പിച്ചെടുത്ത ‘കോള്‍ഡ്-ഗ്യാസ് ത്രസ്റ്റേഴ്സ്’ ആണ് ഈ പുതിയ റോഡ്സ്റ്ററിലെ പ്രധാന ആകര്‍ഷണം. ഉയര്‍ന്ന മര്‍ദത്തിലുള്ള ഗ്യാസ് ഉപയോഗിച്ച് ശക്തമായ തള്ളല്‍ സൃഷ്ടിക്കുന്ന സംവിധാനമാണിത്.
