w 412h 232croprect 0x0x0x0imgid 01kzkcpvdp044cbd1fxvs46n6kimgname pinarayi 3 1786283519414

വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട യു ഡി എഫ് സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ എസ് ഹംസ ചെയർമാനായ സമിതിയുടെ കാലാവധി വർഷങ്ങൾ ബാക്കിനിൽക്കെയാണ് സർക്കാർ നടപടിയെന്നും, വഖഫ് നിയമപ്രകാരം നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധി സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും, 2016 ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ച ജനാധിപത്യ മര്യാദ യു ഡി എഫ് കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് ഈ നടപടിയെന്നും, അമുസ്ലിം പ്രാതിനിധ്യം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ചത് സമുദായ വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *