കാര്ത്തി ഡബിള് റോളില് എത്തിയ ‘സര്ദാര് 2’ലെ വീഡിയോ ഗാനമെത്തി. സാം സി.എസ് സംഗീതം നല്കിയ ഈ സാഡ് മെലഡി ഗാനം ആലപിച്ചിരിക്കുന്നത് അലക്സാന്ദ്ര ജോയ്, സുബ്ലാഷിനി എന്നിവരാണ്. വിവേകിന്റേതാണ് വരികള്. 2022ല് പുറത്തെത്തിയ സ്പൈ ആക്ഷന് ത്രില്ലര് ചിത്രം സര്ദാറിന്റെ സീക്വല് ആണിത്. സര്ദാര് ഒരുക്കിയ പി എസ് മിത്രന് തന്നെയാണ് സംവിധാനം. സര്ദാര് എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്സ്പെക്ടര് വിജയ് പ്രകാശ് ആയും ആണ് കാര്ത്തി എത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തില് നിന്ന് സീക്വലില് എത്തിയിരിക്കുന്ന മറ്റൊരാള് രജിഷ വിജയന് ആണ്. എസ് ജെ സൂര്യയും പ്രധാന വേഷത്തില് എത്തിയിരുന്നു. ആഷിക രംഗനാഥ്, മാളവിക മോഹനന്, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ എ കെ സുന്ദര്, അന്പു താസന് എന്നിവരാണ് മറ്റ് അഭിനേതാക്കള്.
കാര്ത്തി ഡബിള് റോളില് എത്തിയ ‘സര്ദാര് 2’ലെ ഗാനം
