ജനാധിപത്യത്തിൽ യുവാക്കൾ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ആരോഗ്യകരമായ പ്രവണതയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധേയമായ പരാമർശമുണ്ടായത്.
ബേക്കറി വഴി ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എം ലിജു അറിയിച്ചു. മന്ത്രിയെ അറിയിക്കാതെ തീരുമാനമെടുത്തതിലെ അതൃപ്തിയെ തുടർന്നാണ് നടപടി.
സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കേരള പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 6199 പേർക്കെതിരെ കേസെടുത്തു. എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തെ ഉമ്മൻ ചാണ്ടി വികാരം ഉയര്‍ത്തി ഇന്നും എതിര്‍ത്ത് മാത്യു കുഴൽനാടൻ എംഎൽഎ. ഉമ്മൻ ചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും കുഴൽനാടൻ ചോദിച്ചു. ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്നും എന്നാൽ അതു പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ശൈലി അയല്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.
ഈ മാസം 25 – 31 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കണ്ണൂരിൽ നടത്താനിരുന്ന മേള കോഴിക്കോട്ടേക്ക് മാറ്റിയത് വിവാദമായിരുന്നു. കൂടുതൽ സൗകര്യങ്ങൾ പരിഗണിച്ചാണ് വേദി മാറ്റിയതെന്നായിരുന്നു കായിക മന്ത്രിയുടെ വിശദീകരണം
കെഎസ്ആർടിസി ബസുകൾ കുറവായതിനാൽ എസ്പി ഇടപെട്ട് പൊലീസ് ബസിൽ ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കി. പമ്പ-ചാലക്കയം റോഡിലെ നിർമാണപ്രവൃത്തികളാണ് നിലയ്ക്കൽ-പമ്പ റൂട്ടിലെ കെഎസ്ആർടിസി സർവീസുകളെയും ബാധിച്ചത്. റോഡ് പണി കാരണം നിലയ്ക്കൽ-പമ്പ സർവീസിന് മതിയായ കെഎസ്ആർടിസി ബസുകൾ ഉണ്ടായില്ല.
പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. തിരുവല്ല പൊലീസ് സ്റ്റേഷനിലെ സി പി ഒ നിഷാന്ത് പി ചന്ദ്രനെയാണ് സർവീസിൽ നിന്നും പിരിച്ചുവിടുന്നത്. കൊടുംകുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞതോടെയാണ് ആഭ്യന്തര വകുപ്പിന്റെ കടുത്ത നടപടി.
പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ(06155) മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്(06156) തിരുവനന്തപുരം നോർത്ത്-താംബരം(06164) താംബരം-തിരുവനന്തപുരം നോർത്ത്(06163) തുടങ്ങിയ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്
സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്
കിഫ്‌ബിയെ അട്ടിമറിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമേയം പാസാക്കി. കിഫ്ബി പദ്ധതികളിൽ കണ്ണൂരിന് കൂടുതൽ പരിഗണന നൽകിയെന്ന വിമർശനങ്ങളെ പിണറായി വിജയനും ഇ പി ജയരാജനും രൂക്ഷമായി എതിർത്തു
കാലാവധി തീരുംമുമ്പ് വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി ആരോപിച്ചു. ഹൈക്കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചുള്ള ഈ നടപടി ഉടൻ റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ അതിവേഗം നടപടിയെടുത്ത് സർക്കാർ. ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കി. വി സുഭാഷിനെ പകരം നിയമിച്ചു.
കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വം ഉണ്ടായെന്നും വന്‍വില നല്‍കി ഭൂമി ഏറ്റെടുത്തതില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലെന്നുമുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്‍. കണ്ണൂർ എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് വല്ലാത്ത വിഷമമെന്ന് ചോദിച്ച പിണറായി, ഭൂമി ഏറ്റെടുക്കല്‍ ഭാവിയെ മുന്‍കൂട്ടി കണ്ടായിരുന്നുവെന്നും പറഞ്ഞു
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. എന്നാൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് കാന്തപുരം വിഭാഗം സർക്കാരിനെതിരെ രംഗത്തെത്തി.
എസ്എഫ്ഐ വയനാട് ജില്ലാക്കമ്മിറ്റിയിൽ കയ്യാങ്കളി. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചതായി ആരോപണം. കഴിഞ്ഞയാഴ്ച ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെയാണ് സംഭവം.
സിജെപി നേതാക്കളായ അശുതോഷ് റാങ്കെയുടെയും സൗരവ് ദാസിന്‍റെയും ജാമ്യം പരിഗണിച്ചില്ല. ഇരുവരും ജയിലിൽ തുടരും. ഭീഷണി സന്ദേശം ലഭിക്കുന്നു എന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നിൽ സിജെപി ആണെന്ന് പൊലീസ് ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.
ചൈനീസ് ഏജന്റുമാർക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിനൽകിയതിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരേ പൊലീസ് കേസെടുത്തു. ജമ്മുവിലെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തെലങ്കാന സ്വദേശിനിക്കെതിരേയാണ് ജമ്മു കശ്മീർ പൊലീസ് കേസെടുത്തത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്നും എൻഎസ്‌യുഐ പ്രവർത്തകരുടെ പ്രതിഷേധം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി
ഗുജറാത്തിൽ വ്യാജ ടൊമാറ്റോ കെച്ചപ്പും സോസും നിർമിക്കുന്ന ഫാക്ടറി അധികൃതർ പൂട്ടിച്ചു. അഹമ്മദാബാദിലെ ഗോട്ട മെൽദി എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ‘ആയി ശ്രീ ഖോഡിയാർ ഗൃഹ് ഉദ്യോഗ്’ എന്ന ഫാക്ടറിയാണ് അഹമ്മദാബാദിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി പൂട്ടിച്ചത്.
ജീവിതച്ചെലവ് കുതിച്ചുയരുന്നതിനെതിരെ ഇറ്റലിയിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. മിലാൻ, ബൊലോഞ്ഞ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. വിലക്കയറ്റം, കുറഞ്ഞ വേതനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുള്ള അക്രമങ്ങളെ പ്രധാനമന്ത്രി ജോർജിയ മെലോണി ശക്തമായി അപലപിച്ചു
ജീവിതച്ചെലവ് വർധിച്ചതിനെ തുടർന്ന് ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട സമരം അക്രമാസക്തമായി. സംഭവത്തിൽ ഫ്രാൻസിനെ പരിഹസിച്ച് ഡോണൾഡ് ട്രംപും കുടിയേറ്റ നയങ്ങളെ വിമർശിച്ച് ജെ ഡി വാൻസും രംഗത്തെത്തി. രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളിൽ കർശന നടപടിയെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികളുടെ മുന്നിലെത്തി. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിൽനിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധനചെയ്ത് സംസാരിച്ചു.
ഹൂതി ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദിയിലുള്ള ഇന്ത്യാക്കാർക്ക് റിയാദിലെ ഇന്ത്യൻ എംബസി കർശന സുരക്ഷാ മുന്നറിയിപ്പ് നൽകി. ജനലുകൾക്കും ബാൽക്കണികൾക്കും സമീപം നിൽക്കരുതെന്നും, അപായസൂചന ലഭിച്ചാൽ സുരക്ഷിതമായ മുറികളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.
