w 412h 232croprect 1x0x1278x718imgid 01m61xrtrjkq3t8x1hxcjjk2ghimgname cheranalloor accident judge 1793213623058

ചേരാനല്ലൂർ വാഹനാപകട കേസിലെ പ്രതിയായ 17 കാരന്‍റെ ജാമ്യത്തെ എതിർത്ത് അപ്പീൽ ഫയൽ ചെയ്ത് മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം. മകനും മകളും ആണ് അഡീഷണൽ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. കോടതി നിർദേശ പ്രകാരം പിഴവുകൾ പരിഹരിച്ചാണ് അപ്പീൽ. ജുവനെയിൽ ജസ്റ്റിസ് ബോർഡിന്‍റെ നടപടി റദ്ദാക്കണം എന്നും അപ്പീലില്‍ ആവശ്യപ്പെട്ടു. 17കാരന്‍റെ ജാമ്യം റദ്ദാക്കാൻ അഡീഷണൽ സെഷൻസ് കോടതിയിൽ പൊലീസ് നൽകിയ അപ്പീലില്‍ ഗുരുതര പിഴവുണ്ടായിരുന്നു. തുടർന്നാണ് വീണ്ടും അപ്പീല്‍ നല്‍കിയത്. പ്രായപൂർത്തിയാകാത്തയാളുടെ പേര് വിരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പ്രോസിക്യൂഷൻ അപ്പീൽ. ജയബാലകൃഷ്ണന്‍റെ കുടുംബം നൽകിയ അപ്പീലിലും കുട്ടിയുടെ പേര് വിവരങ്ങളടങ്ങിയിരുന്നു. ഇങ്ങനെയാണോ അപ്പീൽ നൽകുന്നത് എന്ന് കോടതി ചോദിച്ചു. ജെജെ ആക്ട് പ്രകാരം രണ്ട് വർഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പേര് വിവരങ്ങൾ ഒഴിവാക്കി പുതിയ അപ്പീൽ നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് വീണ്ടും അപ്പീല്‍ നല്‍കിയത്. നാളെ കേസ് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുമ്പോൾ കുടുംബത്തിന്‍റെ അഭിഭാഷകൻ ശ്രീജിത്തിനെ, ജയബാലകൃഷ്ണന്‍റെ അനന്തരവൾ ജയലക്ഷ്മി എതിർത്തത് നാടകീയരംഗങ്ങൾക്ക് ഇടയാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *