w 412h 232croprect 0x0x1280x720imgid 01m463wg6h6v9xbwvsbdqzc36himgname sho satish kumar 1 1791206768849

അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ് എച്ച് ഒയെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്. വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പോയ സി ഐ സതീഷ് കുമാറാണ് അവധി റദ്ദാക്കി തിരികെ പ്രവേശിച്ചത്. ഇതോടെ താത്കാലികമായി പകരം ചുമതല നൽകിയ ഇൻസ്‌പെക്ടർ മടങ്ങി. എസ് എച്ച് ഒ അവധിയിൽ പോയതും എസ് ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോൺഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിന്‍റെ തിരക്കിട്ട നീക്കമുണ്ടായത്. ഇതിനിടെ ഭരണനുകൂല പൊലിസ് അംഗങ്ങൾ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഒടുവിൽ ഉച്ച കഴിഞ്ഞ് അവധി റദ്ദാക്കി എസ് എച്ച് ഒ സതീഷ് കുമാർ ജോലിയിൽ കയറുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *