പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനു ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരൻ നിർദേശം നൽകി. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി നൽകിയത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് എജിയുടെ നിയമോപദേശം കിട്ടിയെന്നും, വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്.
അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. ഇന്നലെ, ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു.
മിൽമ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന മിൽമ ചെയർമാൻ കെ എസ് മണിയുടെ ആരോപണങ്ങൾ തള്ളി മന്ത്രി ബിന്ദു കൃഷ്ണ . ക്ഷീരവികസന വകുപ്പിന് ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് മന്ത്രിയുടെ പ്രതികരണം.
ആന്‍റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്‍റെ കൈവശം ഉണ്ടായിരുന്നത് എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി. കേന്ദ്രഏജൻസികള്‍ക്ക് എസ്ഐടി ഉടൻ റിപ്പോര്‍ട് നല്‍കും. ഇ ഡി, കസ്റ്റംസ്, ആര്‍ബിഐ എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക.
മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. എഫ്ഐആർ ഇട്ടില്ലെങ്കിൽ അതിനർത്ഥം പിണറായി കുറ്റക്കാരനല്ല. എഫ്ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണെന്നും എകെ ബാലൻ പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് സർക്കാർ പുറത്താക്കിയ ദിനേശ് ബീഡി ചെയർമാൻ എം കെ ദിനേശ് ബാബു ഭരണ സമിതി യോഗം വിളിച്ചു ചേർത്തത് വിവാദമായി. എന്നാൽ പുതിയ ചെയർമാൻ ചുമതല ഏൽക്കാത്തതിനാലാണ് മുൻകൂട്ടി നിശ്ചയിച്ച യോഗം നടത്തിയതെന്നാണ് ദിനേശ് ബാബുവിന്റെ വിശദീകരണം
എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ക്ഷേത്ര ഉപദേശകസമിതിയുടെ പരാതി സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ദേവസ്വം കമ്മീഷണർ ഉത്തരവിട്ടു. 2025-26 ലെ ഉത്സവവുമായി ബന്ധപ്പെട്ട കണക്കുകൾ ദേവസ്വം ഓഫീസർ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു.
കായംകുളത്തെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടയായിരുന്നു സംഘർഷമുണ്ടായത്.
വടകര പയ്യോളി ഓയിൽ മില്ലിന് സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ ആക്രമണം. മൂരാട് സ്വദേശി വിഷ്ണു, ഭാര്യ അഞ്ജു എന്നിവർക്ക് നേരേയാണ് ആക്രമണമുണ്ടായത്. കാറിന് പിന്നിലെത്തിയവർ നിരന്തരം ഹോണടിച്ച് ശല്യംചെയ്തത് ചോദ്യംചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എൽ. പി. സ്കൂളിനു സമീപം കോട്ടയിൽ രാജൻ-ദീപ മകൻ ദമ്പതിമാരുടെ ദിൽരാജ് ആണ് മരിച്ചത്. 16 വയസായിരുന്നു.
പുതുശേരി പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പാടത്തിന് സമീപത്ത് അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്സുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചു.
ഐ ഐ ടി ബോംബെയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. രണ്ടാം വർഷ എനർജി സയൻസ് വിദ്യാർത്ഥി സഹിൽ വക്കോഡെയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സഹിലിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ അഞ്ചിലേറെ കോളേജുകളിൽ എല്ലാ സീറ്റുകളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചതായി സംഘടന അവകാശപ്പെട്ടു. രണ്ടുകോളേജുകളിലെ പ്രധാനസീറ്റുകൾ നേടിയതായി എസ്എഫ്ഐയും അവകാശപ്പെട്ടു.
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളിൽ രജിസ്റ്റർഡ് തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു എന്ന് പരാതി.
സൗദി തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് റിയാദ് നിവാസികളുടെ മൊബൈൽ ഫോണുകളിൽ എയർ റെയ്ഡ് മുന്നറിയിപ്പ് സന്ദേശം എത്തിയത്
തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജിമമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് മമത ബാനർജി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
എൽഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്കെതിരേ കേസെടുത്ത് സിബിഐ. റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനി, എംഡി സതീശ് സേട്ട് എന്നിവർക്കെതിരെയാണ് അന്വേഷണം.
മക്ക, റിയാദ് പ്രവിശ്യാ ഗവർണർമാരുടെ സേവന കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി നൽകിക്കൊണ്ട് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. മന്ത്രിസഭാ പദവിയോടെയാണ് ഇരുവർക്കും കാലാവധി നീട്ടി നൽകിയിട്ടുള്ളത്.
പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകൂടത്തെക്കുറിച്ച് വ്യാജ വാർത്തകളും കള്ളക്കഥകളും പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്റെ ഈ നടപടി.
ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ സുരക്ഷയിലും മറ്റും അമേരിക്കയ്ക്ക് സ്ഥിരമായ നിയന്ത്രണം നൽകുന്ന കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡിൽ വലിയ സൈനിക സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികൾ യുഎസ് ഉടൻതന്നെ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ. അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ട്രംപ് ഒപ്പിട്ടതോടെ ആണ് പ്രാബല്യത്തിൽ ആയത്.
ഏഷ്യന്‍ ഗെയിംസിനായി പുറപ്പെടാനിരിക്കുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ജഴ്‌സി വലിപ്പത്തിൽ പ്രശ്‌നങ്ങള്‍. കൃത്യമായ വലിപ്പത്തിലുള്ള ഒഫീഷ്യല്‍ കിറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബിസിസിഐയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ കിറ്റ് സ്‌പോണ്‍സറായ ജെഎസ്ഡബ്ല്യു ഇന്‍സ്പയറും തമ്മില്‍ സംസാരിച്ചതായാണ് വിവരം
