കെ എസ് യു പ്രവർത്തകനെ മർദിച്ചു എന്ന് പരാതിയിൽ എട്ട് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്. കോളേജ് വിട്ട് വീട്ടിലേക്ക് പോകുമ്പോൾ കെ എസ് യു പ്രവർത്തകൻ കണ്ണൂർ കാട്ടാംപള്ളിയിലെ പി അഭിനവിനെ എസ് എഫ് ഐ പ്രവർത്തകർ സ്‌കൂട്ടർ തടഞ്ഞു നിർത്തി മർദിച്ചു എന്നാണ് പരാതി. സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം സ്റ്റീൽ വള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. പരിക്കേറ്റ അഭിനവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കെ എസ് യു പ്രവർത്തകനെ മർദിച്ചു എന്ന് പരാതിയിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്
