യുഎസ് സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും കടന്നു കയറി ഓപ്പണ്‍എഐയുടെ എഐ ഏജന്റുകള്‍. സെന്‍സസ് ബ്യൂറോ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ എന്നിവയുടേത് ഉള്‍പ്പെടെയുള്ള വെബ് സൈറ്റുകളില്‍ എഐ ഏജന്റുകള്‍ പ്രവേശിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ഓപ്പണ്‍എഐ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ പൊതുവായി ലഭ്യമായ വിവരങ്ങള്‍ എഐ മോഡലുകള്‍ ആക്സസ് ചെയ്തവെന്നാണ് കമ്പനി പറയുന്നത്. SEC.gov, Investor.gov, Census.gov- എന്നിവയില്‍ നിന്നുള്ള ഡേറ്റയാണ് എഐ ഏജന്റുകള്‍ക്ക് ലഭ്യമായത്. പരിശീലനത്തിനിടയിലും വിലയിരുത്തലിലുമാണ് ഈ വെബ്‌സൈറ്റുകളില്‍ നിന്ന് എഐ മോഡലുകള്‍ പൊതുവായി ലഭ്യമായ വിവരങ്ങള്‍ സ്വീകരിച്ചതെന്ന് ഓപ്പണ്‍എഐ പറയുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ച് അവലോകനം നടത്തിവരികയാണെന്നും അത് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ എടുക്കുമെന്നും ഓപ്പണ്‍എഐ വ്യക്തമാക്കിയിട്ടുണ്ട്.
