മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി തടയൽ നിയമം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണം റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകും. മന്ത്രി എന്ന നിലയിൽ അധികാരം ദുർവിനിയോഗം ഉണ്ടായി എന്നതിനാൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിയാകും. ആന്റോ അഗസ്റ്റിനെതിരെയും അഴിമതി തടയൽ നിയമം നിലനിൽക്കുമെന്നാണ് വിവരം. സ്പോൺസറെ നിയമിച്ചത് സർക്കാരാണ്. സർക്കാർ ചുമതല ഉപയോഗപ്പെടുത്തി നടത്തിയ പണപ്പിരിവ് പിസി ആക്ടിൽ വരുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി തടയൽ നിയമം ചുമത്തുമെന്ന് പോലീസ്
