ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന മാസ്സ് സംഭാഷണങ്ങളുമായി പുറത്തിറങ്ങിയ ‘ഡിസ്കോ’യുടെ ടീസര്‍ തരംഗമാകുന്നു. ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും മാസ് ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ചെമ്പന്‍ വിനോദാണ്. ആന്റണി വര്‍ഗീസ് പെപ്പെ, ദേവ് മോഹന്‍, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, അര്ജുന് അശോകന്, സാഗര്‍ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്, ഷെബിന്‍ ബെന്‍സണ്‍, ഫെമിന ജോര്‍ജ്, കല്യാണി അനില്‍, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തില്‍ കൃഷ്ണ, മണികണ്ഠന് ആചാരി, അപ്പാനി ശരത്, സിനോജ് വര്‍ഗ്ഗീസ്, വിനീത് തട്ടില്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ബിക്കിനിയില്‍ ഗായത്രി സുരേഷ്, വൈറലായി ‘ഡിസ്കോ’ ടീസര്‍
