സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന് ഗിരീഷ് ഒരുക്കിയ ചിത്രമാണ് ‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’. ചിത്രം മനോരമ മാക്സിലൂടെ ഒക്ടോബര്‍ 15 മുതല്‍ സ്ട്രീം ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം കാണാനാകും. അഖില ഭാര്ഗവന് നായികയായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്, കിരണ്‍ പീതാംബരന്, പാര്‍വ്വതി ആര് കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ ഒക്ടോബര്‍ 15 മുതല്‍ ഒടിടിയില്‍
