ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ ജയകുമാര് വ്യക്തമാക്കി. മതിയായ അടിസ്ഥാന സൗകര്യങ്ങൾ തീര്ത്ഥാടര്ക്ക് ലഭിക്കണം, വെറുതെ ഇടത്താവളം എന്ന് ബോർഡ് വെച്ച് തീര്ത്ഥാടകരെ വിളിച്ചു കയറ്റി വഴിയാധാരമാക്കരുത്, സൗകര്യമില്ലെങ്കിൽ ഇടത്താവളമായി അംഗീകരിക്കില്ലെന്നും, ദേവസ്വം 25-30 വരെ ഇടത്താവളം കണ്ടുവെച്ചിട്ടുണ്ടെന്നും കെ ജയകുമാർ വ്യക്തമാക്കി.
ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കെ ജയകുമാര്
