കോക്റോച്ച് ജനതാ പാർട്ടിക്ക് എതിരെ സരിൻ നടത്തിയ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്തി. പിഴവ് പറ്റിയെന്നും, എന്ത് തിരുത്തൽ നടപടിക്കും വിധേയനാകാമെന്നും എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സരിൻ വിശദമാക്കി. സിജെപി, ആർ എസ് എസ് പദ്ധതിയാണെന്നും, സിജെപിയെ വിശ്വസിച്ചിരിക്കരുത് അത് ഒരു ഗൂഡാലോചനയാണെന്ന് ജനം തിരിച്ചറിയും, ജന്തർ മന്ദറിൽ സമരം ചെയ്യാൻ സിജെപി അനുവാദം ചോദിക്കുന്നത് നാടകമാണ്, അവർക്ക് വേണ്ടത് മറ്റ് പലതുമാണെന്ന് സംശയമുണ്ടെന്നും സരിൻ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് വലിയ വിവാദമായിരുന്നു. എസ് എഫ് ഐയും സിപിഎമ്മും സിജെപി സമരത്തിനൊപ്പം അണിചേർന്ന ശേഷമാണ് സരിൻ സമരത്തെ തള്ളിപ്പറഞ്ഞത്.
സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്തി
