ഒക്ടോബർ 15 മുതൽ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇത്തരം ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം. അല്ലെങ്കിൽ ഫീസ് ബാധകമാകുന്ന പരിധി 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളായി ഉയർത്തണമെന്നും, യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഒക്ടോബർ 15 മുതൽ ഹോട്ടലുകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ല
