റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് തീരുവയിൽ ട്രംപ് ഭരണകൂടം നൽകിയ ഇളവ് രണ്ട് മാസത്തേക്കാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാളെ ഇന്ത്യയിൽ എത്താനിരിക്കെയാണ് മാർക്കോ റൂബിയോ ഇക്കാര്യം അറിയിച്ചത്. പകരം ഇന്ധനം മറ്റിടങ്ങളിൽ നിന്ന് വാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാനാണ് രണ്ട് മാസം നൽകിയതെന്നും മാർക്കോ റൂബിയോ വിശദീകരിച്ചു. ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്ക്, റഷ്യൻ എണ്ണക്ക് പകരം സംവിധാനം ഏർപ്പെടുത്താനുള്ള സമയമാണ് നൽകിയിരിക്കുന്നത് എന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി വിവരിച്ചു. നാളെ ഇന്ത്യയിലെത്തുന്ന റൂബിയോ, എസ് ജയശങ്കറുമായടക്കം കൂടിക്കാഴ്ച നടത്തും. അതേസമയം അധിക താരിഫ് തൽക്കാലമില്ല എന്ന് അമേരിക്ക പ്രഖ്യാപിച്ച സാഹചര്യത്തിൽ യു എസിലെ ഫ്ലോറിഡയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകും എന്ന് ഉറപ്പായി.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് തീരുവയിൽ ട്രംപ് ഭരണകൂടം നൽകിയ ഇളവ് രണ്ട് മാസത്തേക്കാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
