w 412h 232croprect 1x0x1278x718imgid 01m3kegkk4b1378m9y28cv93faimgname rajeev chandrasekhar 2 1790580379236

കേരളത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിർദിഷ്ട പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾ അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

 

ജനവാസ മേഖലകളും കൃഷിയിടങ്ങളും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കർഷക സംഘടനകളുടെ ആശങ്കകൾ ബിജെപി അധ്യക്ഷൻ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. നിലവിലുള്ള വനമേഖലകളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ജനവാസ മേഖലകളുടെയും കൃഷിയിടങ്ങളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും യാഥാർഥ്യങ്ങൾ പരിഗണിക്കണം എന്ന കർഷകരുടെ ആവശ്യവും കേന്ദ്ര മന്ത്രിക്ക് മുന്നിൽ വെച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *