ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ പിന്നാലെ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. മൊബൈല്‍ ഡാറ്റ ഉപയോഗിക്കാതെ കോളുകളും എസ്എംഎസും മാത്രം ആവശ്യമുള്ളവര്‍ക്കായി മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചത്. 185, 203, 206 നിരക്കുകളിലുള്ള വോയ്സ്-ഓണ്‍ലി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്ലാനുകള്‍ ലഭ്യമാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് അനുവദിച്ച ഒക്ടോബര്‍ 21ലെ സമയപരിധി അവസാനിക്കാനിരിക്കെയാണ് നടപടി. മൂന്ന് പ്ലാനുകളിലും അണ്‍ലിമിറ്റഡ് ലോക്കല്‍, നാഷണല്‍ കോളുകളും ആകെ 300 എസ്എംഎസും ലഭിക്കും. മൊബൈല്‍ ഡാറ്റ ഉള്‍പ്പെടുത്തിയിട്ടില്ല. വാലിഡിറ്റിയിലാണ് പ്രധാന വ്യത്യാസം. 185യുടെ പ്ലാനിന് 28 ദിവസമാണ് കാലാവധി. 203യുടെ പ്ലാനില്‍ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഒരു കലണ്ടര്‍ മാസമാണ് 206യുടെ പ്ലാനിന്റെ കാലാവധി.
വോയ്സ്-ഓണ്‍ലി പ്ലാനുകളുമായി എയര്‍ടെല്‍
