മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകന് എം പത്മകുമാറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘സൂര്യ’. സണ്ണി ഡിയോള്‍ നായകനായ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. 1.17 മിനിറ്റ് ദൈര്‍ഘ്യമുണ്ട് ടീസറിന്. കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച ഷാഹി കബീര്‍ ആണ്. എം എം മൂവീസിന്റെ ബാനറില്‍ കമല്‍ മുക്കൂട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളികള്‍ക്കും പരിചിതരായ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. സണ്ണി ഡിയോളിനൊപ്പം രവി കിഷന്, ജിഷു സെന്‍ ഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാള്‍, തനുശ്രീ ചക്രവര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍ ആണ്. ബല്ലു സലൂജയാണ് എഡിറ്റര്‍. കരണ്‍ റസ്ദാന്, നീരജ് പഥക്, മായങ്ക് ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഉദ്ധം സിംഗ്, രഞ്ജിന് രാജ് എന്നിവരാണ് സംഗീതം.
എം പത്മകുമാറിന്റെ ബോളിവുഡ് ചിത്രം ‘സൂര്യ’ ടീസര്‍
