പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിജിലൻസ് കേസ് ഒരാഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്ത വിധിയിൽ പ്രതികരിച്ച് ബി ജെ പി നേതാക്കളായ കെ സുരേന്ദ്രനും ഷോൺ ജോർജും. സുപ്രീംകോടതി പ്രത്യേക ആനുകൂല്യം പിണറായിക്കും കൂട്ടാളികൾക്കും നൽകിയിട്ടില്ലെന്ന് കെ സുരേന്ദ്രനും, ഒരാഴ്ച കാലത്തേക്ക് അന്വേഷണത്തിന് മാത്രമാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചതെന്ന് പരാതിക്കാരൻ കൂടിയായ ഷോൺ ജോർജും പ്രതികരിച്ചു.
