7 33

ജോലി, സാമ്പത്തിക സമ്മര്‍ദ്ദം, വ്യക്തിപരമായ പ്രശ്‌നങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയ്ക്കിടയില്‍ സ്വന്തം മാനസികാരോഗ്യം പലരും മറന്നു പോകാറുണ്ട്. സമ്മര്‍ദ്ദം ദീര്‍ഘകാലം തുടരുകയും അതിനെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ മാനസികമായും ശാരീരികമായും തളര്‍ച്ച അനുഭവപ്പെടാം. ഈ അവസ്ഥയാണ് ബേണ്‍ഔട്ട്. ഊര്‍ജം നഷ്ടപ്പെടുക, ജോലിയോട് അകല്‍ച്ചയോ നിഷേധാത്മക മനോഭാവമോ ഉണ്ടാകുക, ജോലിയില്‍ കാര്യക്ഷമത കുറയുക എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. സാധാരണ ക്ഷീണത്തില്‍ നിന്ന് വ്യത്യസ്തമായി, ബേണ്‍ഔട്ട് അനുഭവിക്കുന്നവര്‍ക്ക് വിശ്രമിച്ചാലും പഴയ ഉന്മേഷം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ബേണ്‍ഔട്ട് വഷളാകുന്നതിനു മുമ്പ് തടയിടണം. തുടര്‍ച്ചയായ ക്ഷീണം അനുഭവപ്പെടുമ്പോള്‍ കൂടുതല്‍ ജോലി ചെയ്ത് അതിനെ മറികടക്കാന്‍ ശ്രമിക്കരുത്. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുക. തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക, വെള്ളം കുടിക്കുക, കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക. ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ജോലി, അമിതമായ കഫീന്‍ ഉപയോഗം, രാത്രി വൈകിയുള്ള സ്‌ക്രീന്‍ ഉപയോഗം എന്നിവ കുറയ്ക്കുക. നടക്കുക, സംഗീതം കേള്‍ക്കുക, പൂന്തോട്ടപരിപാലനം നടത്തുക, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക തുടങ്ങിയവ മാനസിക ഉന്മേഷത്തിന് സഹായകരമാകാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *