മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് സ്റ്റേ. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് ചോദിച്ചു. സംസ്ഥാന സർക്കാരിനെ വിമർശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

‎

‎എസ്എംഎ രോഗികളായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കയുടെ പശ്ചാത്തലത്തിൽ മരുന്ന് മാറ്റി നൽകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവിൽ നൽകിവരുന്ന വില കൂടിയ വിദേശ മരുന്ന് മാറ്റി, ഇന്ത്യൻ കമ്പനി നിർമ്മിക്കുന്ന ജനറിക് മരുന്ന് നൽകുന്നതിലാണ് രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നത്.

‎

‎കിഫ്‌ബിയുടെ കടമെടുപ്പിനെ ധനവകുപ്പ് കൂടുതൽ എതിർത്തതിന് തെളിവുകൾ പുറത്ത്. ബിശ്വനാഥ് സിൻഹക്ക് പകരമെത്തിയ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആശങ്ക ഫയലിൽ എഴുതി. കടമെടുപ്പ് സ്ഥിതി വഷളാക്കുമെന്നും ധനപ്രതിസന്ധി ഉണ്ടാക്കുമെന്നും 2023ലെ കുറിപ്പിൽ മുന്നറിയിപ്പുണ്ട്.

‎

‎മുൻമന്ത്രി വീണജോർജിന്റെ ഗൺമാനായിരുന്ന അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് നൽകും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയതിനാണ് നടപടി.

‎

‎വിദ്യാരംഭത്തിൽ ആദ്യാക്ഷരമെഴുതി  കുരുന്നുകള്‍. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വാദ്യ-നൃത്ത-സംഗീത കലകള്‍ക്കും ഒരുപാടു പേർ തുടക്കം കുറിച്ചു.

‎

‎ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം ഭരണസമിതി പുതിയ പ്രഖ്യാപിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിരുന്നത്.

‎

‎എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ പ്രതിയായ എബിൻ്റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം കാത്ത് അന്വേഷണസംഘം. ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം വന്നതിന് ശേഷമേ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുകയുള്ളൂ.

‎

‎രാജ്യത്തെ കായിക മേഖലയിൽ ഉത്തേജക മരുന്നിന്‍റെ ഉപയോഗം വർദ്ധിച്ചുവരുന്നത് ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ആൻസി സോജൻ. ഉത്തേജക മരുന്ന് ഉപയോഗിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന് കരുതുന്നവർ സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവരാണെന്നും ആൻസി വ്യക്തമാക്കി.

‎

‎സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങൾ വഴി  പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

‎

‎പൂജ വയ്പുമായി ബന്ധപ്പെട്ട അവധി ദിവസങ്ങലുടെ മറവിൽ ഇടുക്കി കുടയത്തൂരിൽ അനധികൃത ഖനനം. ഉരുൾപൊട്ടൽ മേഖലയ്ക്ക് സമീപത്തു നിന്നുമാണ് പാറ പൊട്ടിച്ച് കടത്തിയത്.  2022 ഓഗസ്റ്റ് മാസം 28 ന് കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ കുടയത്തൂരിൽ അഞ്ചു പേർ മരിച്ചിരുന്നു.

‎

‎ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെ കവർച്ചാ കേസ് പ്രതിയുടെ വധഭീഷണി കേസെടുത്ത് പൊലീസ്. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് ജാമ്യത്തിലിറങ്ങിയ ശേഷം ഫേസ്ബുക്കിലൂടെയാണ് എംഎൽഎക്കെതിരെ ഭീഷണി മുഴക്കിയത്.

‎

‎ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ മുങ്ങി. ബേപ്പൂർ തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ കവരത്തിയിലേക്ക് ചരക്കുമായി പുറപ്പെട്ട എം എസ് വി ജീസസ് ഹാർട്ട് എന്ന കപ്പലാണ് കടലിൽ മുങ്ങിപ്പോയത്. കപ്പലിൽ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് സമയബന്ധിതമായി ഇടപെട്ട് സുരക്ഷിതമായി രക്ഷപ്പെടുത്തി.

‎

‎സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നേരെ സൈബര്‍ ആക്രമണം നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ത്തിയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി.

‎

‎പശ്ചിമ ബംഗാളിൽ ബുക്ക് സ്റ്റാളുകൾ വ്യാപകമായി തകർക്കപ്പെട്ട സംഭവത്തിൽ സിപിഎം സമർപ്പിച്ച ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. ബുക്ക് സ്റ്റാളുകൾ വ്യാപകമായി തകർക്കപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം ജാദവ്പുർ ഏരിയ കമ്മിറ്റി കോടതിയെ സമീപിച്ചത്.

‎

‎കർണാടകയിലെ വിജയപുരയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും ഇയാളുടെ കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

‎

‎ദില്ലിയിൽ ദസ്റ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി എംഎൽഎ അശോക് ഗോയൽ അധ്യക്ഷനായ  പരിപാടിയിൽ പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ പരാതിയുമായി എഎപി ദില്ലി പ്രസിഡൻ്റ് സൗരഭ് ഭരദ്വാജ്. പരിപാടിയിൽ രാവണൻ, കുംഭക‍ർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പമാണ് പാറ്റയുടെ കോലവും അഗ്നിക്കിരയാക്കിയത്.

‎

‎ഡൽഹി പൊലീസിന്റെ മർദനത്തിൽ രാജസ്ഥാനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. എൻഎസ്‍യുഐ ദേശീയ സെക്രട്ടറി ഋതു ബരാലയെ ‍ഡൽഹി പൊലീസ് മർദിച്ചെന്ന പരാതിയിൽ രാജസ്ഥാൻ പൊലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിലാണ് കോൺഗ്രസിന്റെ പ്രതിഷേധം.

‎

‎സൗദി അറേബ്യയും പാകിസ്ഥാനും തുർക്കിയും ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിൽ 16 ആർട്ടിക്കിളുകളാണ് ഉള്ളതെന്ന് റിപ്പോർട്ട്. കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ പത്തുവർഷത്തേക്ക് കരാറിൽ തുടരണമെന്നതാണ് പ്രധാനവ്യവസ്ഥ.

‎

‎യൂറോപ്പിലുടനീളം പടർന്നുപിടിച്ച പ്രക്ഷോഭങ്ങളിൽ വൻ നാശനഷ്ടങ്ങളും വ്യാപകമായ അറസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ജീവിതച്ചെലവുകളിലെ വർധനവ് എന്നിവയ്‌ക്കെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങൾ കൂടുതൽ ആക്രമാസക്തമാകുകയാണ്.

‎

‎രഞ്ജി ട്രോഫിയില്‍ ഒഡിഷക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം. 179 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ഒഡിഷ നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 143 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്നിംഗ്സ് ജയത്തോടെ ആറ് പോയിന്‍റ് സ്വന്തമാക്കിയ കേരളം രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 7 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ്.

‎

‎ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെയ്ന്റ് ജെർമെയ്ൻ(പിഎസ്‌ജി). ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ അവസാന 10 മിനിറ്റില്‍ ഡെസിറെ ദൂവേ, വിറ്റിഞ്ഞ എന്നിവർ നേടിയ ഗോളുകളിലാണ് പിഎസ്‌ജി വിജയം പിടിച്ചെടുത്തത്.

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *