പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എഡിവി 160 ട്രികോ എഡിഷന് അവതരിപ്പിച്ചു. സാങ്കേതികമായി സാധാരണ പതിപ്പില്‍ നിന്ന് ഏറെ വ്യത്യാസമില്ലെങ്കിലും ഇതിന്റെ ആകര്‍ഷകമായ മൂന്ന് നിറങ്ങള്‍ ചേര്‍ന്ന ഡിസൈന്‍ ആണ് വേറിട്ട് നിര്‍ത്തുന്നത്. മലേഷ്യയിലാണ് ഇത് ആദ്യം അവതരിപ്പിച്ചത്. ചുവപ്പും വെള്ളയും നീലയുമാണ് ചേര്‍ന്ന ഡിസൈന്‍ ആണ് സ്കൂട്ടറിന് നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് ചുവന്ന നിറമാണ് സ്കൂട്ടറിന് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ബ്രൗണ്‍, നീല, രണ്ട് വ്യത്യസ്ത തരം ഗ്രേ ഉള്‍പ്പെടെ നാലു നിറങ്ങളില്‍ ഈ സ്കൂട്ടര്‍ ലഭ്യമാണ്. 1.70 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇന്ത്യന്‍ പതിപ്പായ എഡിവി 160ല്‍ 156.9 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉള്ളത്. ഇത് 16.9 ബിഎച്ച്പി കരുത്തും 14.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്.
