ക്രോം ബ്രൗസറിന് വേണ്ടി സുപ്രധാന സുരക്ഷാ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിള്‍. നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കേണ്ട അപ്ഡേറ്റ് ആണിത്. വിന്‍ഡോസ്, മാക്ക്ഒഎസ്, ലിനക്സ് ഒഎസുകള്‍ക്ക് വേണ്ടിയുള്ള ‘ക്രോം 156’ അപ്ഡേറ്റാണ് പുറത്തിറക്കിയത്. ഗ്രാഫിക്സ്, ആക്സസിബിലിറ്റി, റെന്‍ഡറിങ്, കമ്മ്യൂണിക്കേഷന്‍ ഫീച്ചറുകള്‍ എന്നിവയിലെ ആറ് നിര്‍ണായക ബഗുകള്‍ ഉള്‍പ്പെടെ 353 സുരക്ഷാ വീഴ്ചകളാണ് ഇതിലൂടെ പരിഹരിച്ചിരിക്കുന്നത്. ലിനക്സ് ഉപയോക്താക്കള്‍ 156.0.8078.47 എന്ന പതിപ്പും, വിന്‍ഡോസ്, മാക് ഉപയോക്താക്കള്‍ 156.0.8078.47 അല്ലെങ്കില്‍ 156.0.8078.48 എന്നീ സുരക്ഷിതമായ പാച്ച് പതിപ്പുകളുമാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ക്രോമിലെ മൂന്ന് ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് ‘ഹെല്പ്’ എന്നതില്‍ പോകുക, തുടര്‍ന്ന് ‘എബൗട്ട് ഗൂഗിള്‍ ക്രോം’ ക്ലിക്ക് ചെയ്താല്‍ അപ്ഡേറ്റ് ലഭ്യമാകും. അപ്ഡേറ്റിന് ശേഷം ബ്രൗസര്‍ റീലോഞ്ച് ചെയ്യേണ്ടതുണ്ട്.
