അനൂപ് മേനോനും ഐശ്വര്യ മിഥുന് കോറോത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ചിരം’ എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ആ മലയ്ക്കപ്പുറം..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രന് ആണ്. കെ രാജഗോപാല്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിജേഷ് ഗോപാല്‍, ഡോ. ബിനീത എന്നിവര്‍ ചേര്‍ന്നാണ്. ‘ബാവുള്‍- സംഗീതവും ജീവിതവും’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനായി കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ എത്തുന്ന സീത എന്ന മലയാളി പെണ്‍കുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ സാമുമായി പ്രണയത്തിലാകുന്നതും വിരഹവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാകുന്നു. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോര്‍, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
‘ചിരം’ സിനിമയിലെ പുതിയ വീഡിയോ ഗാനം
