ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ തോറ്റു. നിലവിലെ ഭരണ സമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒന്‍പതു പേരിൽ പ്രസിഡന്‍റ് ഉള്‍പ്പെട 3 പേര്‍ തോറ്റു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി ശാരദാനന്ദ ഉള്‍പ്പെട ആറു പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 5 സന്യാസിമാരാണ് ബോര്‍ഡിൽ പുതുതായി എത്തിയത്. ഇതിൽ സ്വാമി അംബികാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട്. 11 അംഗ ബോര്‍ഡിലേയ്ക്ക് 32 സന്ന്യാസിമാരാണ് മത്സരിച്ചത്. 5 വര്‍ഷത്തേയ്ക്കാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്‍റ് ഉള്‍പ്പെടെ ഭാരവാഹികളെ ഭരണ സമിതി പിന്നീട് തെരഞ്ഞെടുക്കും. പ്രതികരിക്കാനില്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ തോറ്റു
