ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് അപ്ഡേറ്റ് ആയ എക്സ്ട്രീം 160ആര് 4വി 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.27 ലക്ഷം രൂപയാണ് (എക്സ്ഷോറൂം) വില. മൂന്ന് വേരിയന്റുകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്. സ്റ്റാന്ഡേര്് വേരിയന്റിനാണ് 1.27 ലക്ഷം രൂപ വില. പ്രോയ്ക്ക് അല്‍പ്പം വില കൂടും. 1.37 ലക്ഷം രൂപയാണ് വില വരിക. കാര്‍ബണിന് 1.41 ലക്ഷം രൂപയാണ് വില. ഹീറോ മോട്ടോകോര്‍പ്പ് ഔട്ട്ലെറ്റുകള് വഴിയും പ്രീമിയ ഡീലര്‍ഷിപ്പുകളിലും ബൈക്ക് വാങ്ങാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. 163 സിസി , ഫോര്‍ വാല്‍വ്, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 17 ബിഎച്ച്പിയും 14.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.4 സെക്കന്‍ഡ് മതി. ആറായിരം കിലോമീറ്റര്‍ വരെ ഓയില്‍ മാറ്റേണ്ടതില്ല. ഇത് പതിവ് മെയിന്റ്നന്‍സ് ഫ്രീക്വന്‍സ് കുറയ്ക്കും. നവംബര്‍ ഒന്നിന് ഇതിന്റെ ഡെലിവറി ആരംഭിക്കും.
