ജയസൂര്യയെ നായകനാക്കി ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായന്‍ ചാപ്റ്റര്‍ 1’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന് നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 3ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്നാണ് സൂചന. റാഫിയും ജിതിന് കെ. ജോസും ചേര്‍ന്നാണ് തിരക്കഥ. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിന്‍ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം കഥയുടെ പ്രധാന പശ്ചാത്തലമാകുന്നു.
