മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ‘പദയാത്ര’യുടെ റിലീസ് തീയതി പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ നാലിനാണ് ചിത്രം റിലീസിനെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘പദയാത്ര’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണനും കെവി മോഹന്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രന്‍സും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാര്, ശ്രീഷ്മ ചന്ദ്രന്, അലന്‍സിയര്‍ ലേ ലോപ്പസ്, മധുപാല്‍, നന്ദു, പി. ശ്രീകുമാര്‍, ജഗദീഷ്, സീനത്ത് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
