2 33

കോള്‍ ഫില്‍ട്ടറിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. അനാവശ്യ കോളുകളെ തടയാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് ലഭ്യമാക്കുക. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിന് മുന്‍പായി വിളിക്കുന്നത് ആരാണെന്നും കോളിന്റെ ആവശ്യമെന്താണെന്നും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ഉപയോക്താവിന് വേണ്ടി വാട്‌സ്ആപ്പ് തന്നെ വിളിക്കുന്നയാളോട് സംസാരിക്കുകയും, എന്തിനാണ് വിളിക്കുന്നതെന്ന് ചോദിക്കുകയും ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ഈ സംഭാഷണം ഉപയോക്താവിന് ലഭ്യമാകും. ഇത് വായിച്ച ശേഷം, കോള്‍ എടുക്കണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഫീച്ചര്‍ നിലവില്‍ വികസന ഘട്ടത്തിലാണെന്നും, ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ പിക്സല്‍ ഫോണുകളിലെയും ഐഫോണുകളിലെയും ‘കോള്‍ സ്‌ക്രീനിങ്’ ഫീച്ചറിന് സമാനമാണ് ഈ ഫീച്ചര്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *